കൊല്ലം: കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറസ്റ്റില്‍. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കളക്ടറേറ്റില്‍ എത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയതായിരുന്നു ബിന്ദു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ ബിന്ദു കൃ്ഷണയെ പിന്തുടര്ന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പലയിടത്തും വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനിടയിലാണ് ബിന്ദുകൃഷ്ണ കൂടി പങ്കെടുത്ത കാല്‍നടയാത്ര സംഘടിപ്പിച്ചത്. അറസ്റ്റിനെതിരെ പ്രവര്‍ത്തകര്‍ സ്റ്റേഷനിലുള്ളില്‍ പ്രതിഷേധിക്കുകയാണ്. അതേസമയം ബിന്ദുകൃഷ്ണയുടെ സമരത്തിനെതിരെ സോഷ്യൽമീഡിയിൽ വ്യപക പ്രദിഷേധമാണ് നേരിടുന്നത് ,