കാസർകോട് നഗര സഭാ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ചാല റോഡിലെ വികസനം അബ്ദുൽ റഹ്മാൻ അന്തരിച്ചു
കാസർകോട്: സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറിയും കാസർകോട് നഗര സഭാ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ചാല റോഡിലെ വികസനം അബ്ദുൽ റഹ്മാൻ(70) അന്തരിച്ചു. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അന്ത്യം പൊതുരംഗത്ത് സജീവ സാന്നിധ്യമായ അബ്ദുൽ റഹ്മാൻ വികസനം എന്ന പേരിലാണ് കൂടുതൽ അറിയപ്പെട്ടത്. ദീർഘ കാലം കാസർകോട് നഗരസഭാ അംഗമായിരുന്നു.
ബെദിര ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രെട്ടറിയാണ്. ബെദിര പി ടി എം എ യു പി സ്കൂൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധേയ പ്രവർത്തനം നടത്തിയ ആൾ കൂടിയാണ് അബ്ദുൽ റഹ്മാൻ. ചൈൽഡ് ലൈൻ ഡിറക്ടറായിരുന്നു.