ആശുപത്രി ജീവനക്കാരുടെ ലാളനയില്‍ ഒന്നാം പിറന്നാള്‍
കാസർകോട് : ഒന്നാം പിറന്നാള്‍ കോവിഡ് ആശുപത്രിയില്‍ അപ്രതീക്ഷിതമായ നിമിഷത്തിലൂടെ കടന്നുപോയ സന്തോഷത്തില്‍ ആണ് പള്ളിക്കല്‍ ആലങ്കൂര് വിദ്യനഗര്‍ സ്വദേശികളായ ദമ്പതികളുടെ മകള്‍ കഴിഞ്ഞ മാസം 17 നു ദുബായില്‍ നിന്നും വന്ന കുഞ്ഞിന്റെ പിതാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രി കാസര്‍ഗോഡ് പ്രവേശിപ്പിച്ചത്. മാതാവും കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയിലാണ് . ആശുപത്രി ജീവനക്കാര്‍ ഒരുക്കിയ ഈ ഒന്നാം പിറന്നാളില്‍ സന്തോഷിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചു.