ശങ്കര ഭട്ടിന്റെ കുമ്പളം നശിച്ചു പോകില്ല: ഹോര്‍ട്ടികോര്‍പ് വഴി സംഭിക്കാന് കൃഷിവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം
കാസർകോട് : ബദിയടുക്ക പഞ്ചായത്തിലെ ബൈക്കുഞ്ച ശങ്കര ഭട്ടിന്റെ കുമ്പളം 14000 കി ഗ്രാം കുമ്പളം നശിച്ചു പോകില്ല. ഹോര്‍ട്ടികോര്‍പ് വഴി സംഭിക്കാന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്കി. വിപണി നേരത്തെ പറഞ്ഞുറപ്പിച്ചാണ് കൃഷിയിറക്കിയതെങ്കിലും ലോക് ഡൗണിനെ തുടര്‍ന്ന് വിപണി കണ്ടെത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന ശങ്കര ഭട്ടിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വാര്‍ത്തയും ഫോട്ടോയും പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൃഷിവകുപ്പ് മന്ത്രി നേരിട്ട് നടപടിയെടുക്കുകയായിരുന്നു.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ സജിനിമോളിന്റെ നേതൃത്വത്തില്‍ ശങ്കര ഭട്ടിന്റെ വീട്ടിലെത്തിയാണ് ഈ സന്തോഷവാര്‍ത്ത ശങ്കര ഭട്ടിനെ അറിയിച്ചത്.