കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് – 7 കാസർകോട് 1
രോഗമുക്തി നേടിയത് – 27 കാസർകോട് 24
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്. മാർച്ച് 19 ന് ദുബായിൽ നിന്നും എത്തിയ 20 വയസുള്ള ചെമ്മനാട് സ്വദേശിക്കാണ് കാസർകോട് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിത്.
ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി.
അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ധാരണയായി. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു,