ഇതാ എന്റെ വക ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഒരു കയ്പേറിയ മരുന്ന്, അഞ്ച് നിര്‍ദേശങ്ങള്‍
വിഖ്യാതനായ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്ത്തകന് സയ്യീദ് നഖ്വി ഒരിക്കല്‍ എന്നോട് പറഞ്ഞു, ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് മുന്‍പ് ഒരു നേതാവുണ്ടായിരുന്നു, 1964 ല്‍ മരിച്ച ജവഹര്‍ലാല്‍ നെഹ്റു. ഇന്ന് അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍ മാര്‍ക്കണ്ഠേയ കട്ജുവാണ്. രണ്ടുപേരും കശ്മീരി പണ്ഡിറ്റുകളാണ്.
എന്നാല്‍ നെഹ്റുവും ഞാനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു, ഞാനത് ചെയ്തില്ല. അതുകൊണ്ട് അദ്ദേഹത്തിന് മുസ്ലിം വോട്ട് ബാങ്കില്‍ ശ്രദ്ധിക്കണമായിരുന്നു. എനിക്കതിന്റെ ആവശ്യമില്ല.
മുസ്ലിങ്ങള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിക്കുന്ന കാര്യങ്ങളല്ല ഞാന്‍ പറയുന്നത്, എന്നിരുന്നാലും ഞാന്‍ അത് പറയും, കാരണം അത് മുസ്ലിങ്ങളുടെ താല്‍പ്പര്യത്തിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അവര്‍ക്ക് കുറച്ച് കയ്പേറിയ മരുന്ന് ആവശ്യമാണ്. എത്ര അലറി വിളിച്ചാലും ഒരച്ഛനെ പോലെ ഞാനത് നല്കുന്നു. നെഹ്റുവിനെപ്പോലെ എനിക്കവരുടെ വോട്ട് വേണ്ട.
അതിനാല്‍ ഇന്ത്യന്‍ മുസ്ലിങ്ങളേ, നിങ്ങളുടെ കയ്പേറിയ മരുന്നിതാ…നിങ്ങള്‍ക്ക് മികച്ച ജീവിതം നയിക്കണമെങ്കില്‍ ഇവ തീര്‍ച്ചയായും സ്വീകരിക്കേണ്ടതാണ്:
1. കാലഹരണപ്പെട്ട ഫ്യൂഡല്‍ ശരിഅത്ത് നിയമം എടുത്തുകളയാന്‍ ആവശ്യപ്പെടൂ
2. ബുര്‍ഖ നിരോധിക്കാനും അത് ധരിക്കുന്ന സ്ത്രീകള്‍ക്ക് കനത്ത പിഴയീടാക്കാനും ആവശ്യപ്പെടൂ
3. മദ്രസകള്‍ നിരോധിച്ച് പകരം ആധുനിക മതേതര വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യപ്പെടൂ. (പ്രവാചകന്റെ കല്‍പ്പന നിറവേറ്റുന്നതിന് നിങ്ങള്‍ ചൈനയിലേക്ക് പോകേണ്ടിവന്നാലും അറിവ് തേടുക)
4. പിന്തിരിപ്പന്മാരുടെ കേന്ദ്രമായ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടൂ
5. ‘മൗലാനമാരെ’ നിരോധിക്കാന്‍ ആവശ്യപ്പെടൂ. മഹാനായ പ്രവാചകന്റെ കാലത്ത് അവരാരുമുണ്ടായിരുന്നില്ല, അദ്ദേഹം അവരെ ഒരിക്കലും അനുവദിച്ചില്ല. മുസ്ലിങ്ങളെ അജ്ഞരും പിന്നോക്കക്കാരും ആയി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യങ്ങളെ തുടര്‍ന്നുള്ള സൃഷ്ടികളായിരുന്നു അവ. (ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നതുപോലെ അതിലാണ് അവര്‍ വിജയിച്ചത്)