സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം
രാജ്യത്ത് എറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് കേരളത്തിൽ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂർ സ്വദേശിയായ ഇയാൾക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്. ചികിത്സയിലുള്ള ഏഴ് പേർക്ക് ഇന്ന് ഫലം നെഗറ്റീവായി. കാസർകോട്ടെ നാല് പേർക്കും കോഴിക്കോട്ടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
97,464 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ 522 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 387 266 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നവരാണ്. എട്ടുപേർ വിദേശികളാണ്. സമ്പർക്കം മൂലം 114 പേർക്ക് രോഗമുണ്ടായി. ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂർ 80 കാസർകോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17 തിരുവനന്തപുരം 14 തൃശ്ശൂർ 13 വയനാട് 3 – ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്ക് ഇതുവരെ രോഗം മാറി.
ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് നാളെ ക്യാബിനറ്റ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഇളവുകൾ പ്രഖ്യാപിക്കുന്ന കൂട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ല. അതുടനെ ഉണ്ടാവും. സംസ്ഥാനത്ത് സാംപിൾ പരിശോധന നല്ല രീതിയിൽ നടക്കുന്നു. അതുടനെ വർധിപ്പിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നല്ല രീതിയിൽ പാലിക്കപ്പെടുന്നു. ലോക്ക് ഡൗണിൽ ഇളവ് വന്നാൽ രോഗവ്യാപനം ശക്തിപ്പെടും അതിനാൽ ജാഗ്രത കൂട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആവശ്യത്തിന് മറുപടി ലഭിച്ചlതായി മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിൽ നിരീക്ഷണത്തിലുള്ള പ്രവാസികളെ പാർപ്പിക്കാൻ കെട്ടിട്ടങ്ങൾ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. യുഎഇ ഭരണകൂടവുമായും അവിടുത്തെ അംബാസിഡറുമായും നോർക്ക നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി സംഘടനകൾ അടക്കമുള്ളവരോട് പ്രവാസികളെ സഹായിക്കാൻ ഇടപെടണം എന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്.
ശിവകാശിയിലെ പടക്കവിപണിക്ക് വേണ്ട അംസസ്കൃതവസ്തുകൾ കേരളത്തിൽ നിന്നും തരണമെന്ന് അവിടുത്തെ എംപി ആവശ്യപ്പെട്ടു. ഇതിനു വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂർഗിൽ സ്ഥലം പാട്ടത്തിന് എടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന മലയാളി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കർണാടക സർക്കാരിനെ ധരിപ്പിക്കും. സമൂഹ സന്നദ്ധസംഘടനയിൽ 2.77 ലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു. 11,000 ത്തോളം പാസുകൾ മൊബൈൽ ആപ്പ് വഴി ഇതുവരെ വിതരണം ചെയ്തതായും മുഖ്യമന്ത്രി അതെ സമയം രാജ്യത്തെ ഏറ്റവും കൂടുതൽ രോഗമുക്തി നേടിയവർ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി. 213 പേർക്ക് ഇതുവരെ രോഗം മാറി. ആലപ്പുഴയിൽ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂർ 80, കാസർകോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂർ 13, വയനാട് 3, – ഇതാണ് വിവിധ ജില്ലകളിൽ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.