കൊവിഡ് 19 മഹാമാരിയോട് പൊരുതുന്ന സംസ്ഥാന സര്‍ക്കാറിന് കുടുംബശ്രീയുടെ കൈതാങ്ങ്.
കാസർകോട് : കൊവിഡ് 19 മഹാമാരിയോട് പൊരുതുന്ന സംസ്ഥാന സര്‍ക്കാറിന് കുടുംബശ്രീയുടെ കൈതാങ്ങ്. മംഗല്‍പ്പാടി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ അല്നവാസ് കുടുംബശ്രീ അയല്‍ക്കൂട്ടം 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടിടി സുരേന്ദ്രന് കൈമാറി.മംഗല്‍പ്പാടി കൈകമ്പയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്,സിഡിഎസ് ചെയര്‍പേഴ്സണ്‍ സുശീല,,കുടുംബശ്രീ അയല്‍ക്കൂട്ടം പ്രസിഡണ്ട് നജുമുനീസ,സെക്രട്ടറി ഖദീജത്ത് കുബ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.