കാംപ്കോയ്ക്ക് ബുധനാഴ്ചകളില്‍ പ്രവര്‍ത്തിക്കാം
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബുധനാഴ്ചകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍
കാസർകോട് : കര്‍ഷകരില്‍ നിന്ന് അടയ്ക്ക സംഭരിക്കാന്‍ കാംപ്കോയ്ക്ക് ലോക് ഡൗണില്‍ നിന്ന് ഇളവ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ബുധനാഴ്ചകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.