‘മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചു’; ഹര്‍ജി നല്‍കിയവരെ പഴിചാരി ജലീല്‍
തിരുവനന്തപുരം : സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്ന് മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
മുഖ്യമന്ത്രിക്കടക്കം പരാതി നല്കിയപ്പോള് നിഷേധാത്മക സമീപനമായിരുന്നുവെന്ന് കെഎംസിസി കുറ്റപ്പെടുത്തി. കേരള സര്‍ക്കാരിന് പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ താല്പര്യമില്ല എന്ന അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കെഎംസിസി ഭാരവാഹി ഇബ്രാഹീം എളേറ്റില്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ഉടന്‍ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടങ്ങളില്‍ തുടരുകയാണ് വേണതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഒരുമാസത്തേക്ക് മാറ്റിവച്ചു.