കൊച്ചിയിലെ സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി; രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി: കൊച്ചിയില്‍ സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ നിന്നവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി. ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
കൊച്ചി ടൗണ്‍ ഹാളിലെ സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം വാങ്ങാനെത്തിയവരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.