കണ്ണന് ഗോപിനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ഗാന്ധിനഗര്‍: മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണന് ഗോപിനാഥന് രാജിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തോട് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെ പ്രതികാരം ചെയ്യാനാണ് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെടുന്നതെന്നായിരുന്നു കണ്ണന് ഇതിനോട് പ്രതികരിച്ചത്.
ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലെ രാജ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്.