കോവിഡിനെ തുരത്താന്‍ ‘കെയര്‍ ഫോര്‍ കാസര്‍കോട്’ കര്മപദ്ധതിരേഖയും ലോഗോയും
പ്രകാശനം ചെയ്തു
കാസർകോട് : കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച കര്‍മ്മ പദ്ധതി ‘കെയര്‍ ഫോര്‍ കാസര്‍കോടും പദ്ധതിയുടെ ലോഗോയും സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ്കുമാര്‍ ശര്‍മ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന കൊറോണ അവലോകന യോഗത്തിലാണ് പ്രകാശനം ചെയ്തത്. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, എ ഡി എം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍, ഡി എം ഒ ഡോ എ വി രാംദാസ് മറ്റ് വകുപ്പ് മേധവികള്‍ എന്നിവര്‍ സംബന്ധിച്ചു