നിര്‍മ്മാണ തൊഴിലാളിയായ ദീപക് തൊഴില്‍ തേടി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയത് 15 വര്‍ഷം മുമ്ബ് ; ജോലിക്കിടെ പരിചയപ്പെട്ട കവിതയെ പ്രണയിച്ച് വിവാഹം കഴിച്ചത് 10 വര്‍ഷം മുമ്ബ് ; ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് പതിവായി ; ഒടുവില്‍ കയ്യില്‍ കിട്ടിയ കോടാലി കൊണ്ട് കഴുത്തിന് വെട്ടി കൊന്നു ; വര്‍ഷങ്ങള്‍ നീണ്ട ദാമ്ബത്യത്തില്‍ മൊബൈല്‍ വില്ലനായപ്പോള്‍.
കുണ്ടറ : ബംഗാള്‍ സ്വദേശിയും മലയാളിയായ യുവതിയും തമ്മില്‍ പ്രണയിച്ചു വിവാഹിതരായി 10 വര്‍ഷം നീണ്ട ദാമ്ബത്യത്തിന് അന്ത്യം കുറിച്ച് കൊലപാതകത്തില്‍ ചെന്ന് കലാശിക്കാന്‍ കാരണമായത് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലിയുള്ള കലഹം.
ചെറുമൂട് ശ്രീ ശിവന്മുക്കിനു സമീപം കവിത ഭവനില്‍ കവിത (28)യാണ് ഭര്‍ത്താവ് ബംഗാള്‍ സ്വദേശി ദീപക്ക് (32) ശനിയാഴ്ച രാത്രി 9.30ന് കോടാലി കൊണ്ട് കഴുത്തിനു വെട്ടി കൊന്നത്. സംഭവത്തിനു ശേഷം ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് രാത്രിയില്‍ തന്നെ പിടികൂടി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ കവിതയുടെ മൃതദേഹം സംസ്കരിച്ചു.
15 വര്‍ഷം മുമ്ബാണ് ഇപ്പോള്‍ നിര്‍മാണ തൊഴിലാളിയായ ദീപക് ബംഗാളില്‍ നിന്നു ജോലിക്കായി കേരളത്തിലെത്തിയത്. പിന്നീട് കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കിടെ പരിചയപ്പെട്ട കവിതയെ 10 വര്‍ഷം മുമ്ബ് പ്രണയിച്ച് വിവാഹം കഴിച്ചു. മക്കളായ ലക്ഷ്മി (9), കാശിനാഥന് (7) എന്നിവരുമായി കവിതയുടെ വീട്ടില്‍ അവരുടെ മാതാവ് സരസ്വതിക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. കവിതയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി വീട്ടില്‍ വഴക്കു പതിവാണെന്നണ് പറയുന്നത്.
സംഭവം നടന്ന ശനിയാഴ്ച രാത്രിയിലും വഴക്കുണ്ടായി. ഒമ്ബതര മണിയോടെ വാക്കേറ്റത്തെത്തുടര്‍ന്ന് ദീപക് മുറ്റത്തിരുന്ന കോടാലി കൊണ്ട് കവിതയെ വെട്ടുകയായിരുന്നു. തടയാനെത്തിയ മാതാവ് സരസ്വതിക്കും (57) തലയ്ക്ക് പരുക്കേറ്റു.
കഴുത്തിന് വെട്ടേറ്റ കവിതയെ പൊലീസ് എത്തി കുണ്ടറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതിനിടെ മുങ്ങിയ ദീപക്കിനെ സിഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്ന് രാത്രി തന്നെ പിടികൂടി.