സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല ; മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവ് നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.
കേന്ദ്രനിലപാടിന് ശേഷം സംസ്ഥാനം നിലപാടെടുത്താല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റന്നാള്‍ വീണ്ടും മന്ത്രിസഭായോഗം ചേരും.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും കാസര്‍ഗോഡും സ്ഥിതി ആശ്വാസകരമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ ആവശ്യമായ പ്രദേശങ്ങളില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയില്‍ കൊവിഡ് 19 ബാധിത ജില്ലകളുടെ എണ്ണം 284ല്‍ നിന്ന് 354 ആയിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
രാജ്യത്താകമാനം 17 സംസ്ഥാനങ്ങളിലെ 70 പുതിയ ജില്ലകളില്‍ കൂടി രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. കൊവിഡ് 19 ബാധിത പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കും. ഈ മേഖല പൂര്‍ണ്ണമായും അടച്ചിടും.
കൊവിഡ് 19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. നിയന്ത്രിതമായി പൊതുഗതാഗതം, കൃഷി തുടങ്ങിയവ ഇവിടങ്ങളില്‍ അനുവദിക്കും.
കൊവിഡ് 19 ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങള്‍ ഗ്രീന്‍ സോണായിരിക്കും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.
കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രം, സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.