കാസര്‍കോട്:കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 നിയന്ത്രണത്തില്‍ ഇന്നലെ(ഏപ്രില്‍ 12) അതിജീവനത്തിന്റെ ദിനം. കാസര്കോടട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 26 പേര് ഇന്നലെ (12.04.2020 ) രോഗം ഭേദമായി ആശുപത്രിവിട്ടു.കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 26 പേരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയതായി ഡി എം ഒ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 166 പേരില്‍ 61 പേര് രോഗമുക്തി നേടി. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ ഇത്രയധികം പേര് രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്. 37 ശതമാനമാണ് റിക്കവറി റേറ്റ്. അമേരിക്കയില്‍ ഇത് 5.7 ശതമാനം ഇന്ത്യയില്‍ 11.4 ശതമാനവുംആണ്. രോഗം ബാധിച്ചവരില്‍ ആരും മരണപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച സ്പെഷല്‍ ഓഫീസര്‍ ജില്ലാഭരണകൂടം, പോലീസ് സംവിധാനം ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച പൊതുജനങ്ങള്‍ എന്നിവരോടെല്ലാം ഡി എം ഒ നന്ദി പറഞ്ഞു.