ടാറ്റയുടെ കൊവിഡ് ആശുപത്രി: സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു
കാസർകോട് : ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജില്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നിര്‍്മ്മിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ കൊവിഡ് ആശുപത്രിക്കുള്ള സ്ഥലത്തിന്റെ നിരപ്പാക്കല്‍ പ്രവൃത്തി ആരംഭിച്ചു.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത് .ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോളേജിന് സമീപത്തെ 276, 277 സര്വ്വേനമ്പറുകളിലുള്ള അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയിലാണ് ആശുപത്രി നിര്‍്മ്മിക്കുന്നത്. സ്ഥലം നിരപ്പാക്കുന്ന മുറയ്ക്ക് ആശുപത്രി നിര്‍മ്മാണം ആരംഭിക്കും.540 ബെഡും ഐസോലേഷന് വാര്‍ഡുകളും ഐ സി യുവും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ആശുപത്രി. ടാറ്റ ഗ്രൂപ്പ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍്ക്കാറിന് കൈമാറും. ജില്ലയില്‍ ഏറ്റവും കൂടുതല്‍് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സഹായഹസ്തവുമായി ടാറ്റാ ഗ്രൂപ്പ് രംഗത്തിറങ്ങിയത്.