കോവിഡ് 19 നിയന്ത്രണ മേഖലകള്‍ സോണുകളാക്കി
കാസര്‍കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പോലീസ് ജില്ലയിലെ കോവിഡ് 19 നിയന്ത്രണ മേഖലകളെ അഞ്ച് സോണുകളാക്കി തിരിച്ചു. സോണ്‍ ഒന്നില്‍ തളങ്കര, നെല്ലിക്കുന്ന് പ്രദേശങ്ങളും സോണ്‍ രണ്ടില്‍ എരിയാല്‍, മഞ്ചത്തടുക്ക പ്രദേശങ്ങളും സോണ്‍ മൂന്നില്‍ അണങ്കൂര്‍, കൊല്ലംപാടി, ചാല പ്രദേശങ്ങളും സോണ്‍ നാലില്‍ ചെര്‍ക്കള, ചെങ്കള, ബെവിഞ്ച, തെക്കില്‍ ഫെറി, ചേരൂര്‍ പ്രദേശങ്ങളും സോണ്‍ അഞ്ചില്‍ കളനാട്, ചെമ്പരിക്ക ബസാര്‍, നാലാംവതുക്കല്‍, ഉദുമ, മീത്തലെ മാങ്ങാട്,മുല്ലച്ചേരി, ഇയ്യാള എന്നീ പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ പുറത്തിറങ്ങുന്നവരെ അകത്താക്കാന്‍ വിവിധ സോണുകളില്‍ ഫ്ലൈയിങ്ങ് സ്ക്വാഡും ബൈക്ക് പട്രോളിങും ഡ്രോണ്‍ സംവിധാനവും ശക്തമാക്കി. ഈ പ്രദേശങ്ങളില്‍ ഓരോ 10 വീടുകള്‍ കേന്ദ്രീകരിച്ച് ഒരു പോലീസ് മുഴുവന്‍ സമയവും കാവലുണ്ടാകും.
തളങ്കരയില്‍ ഐ ജി വിജയ് സാഖറെയാണ് ട്രിിപ്പിള് ലോക് ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐ ജി അശോക് യാദവ്, എസ് പി മാരായ പി എസ് സാബു സി ശില്പ,ഡി വൈ എസ് പി പി. ബാലകൃഷ്ണന്, സി ഐ അബ്ദുള്‍ റഹീം, എസ് ഐ നളിനാക്ഷന് എന്നിവര്‍ നേതൃത്വം നല്കി.