ഇന്ന് കാസർകോട് രണ്ടുപേർക്ക് കോവിഡ് ഏഴ് പേർ രോഗമുക്തി
ജില്ലയിൽ ഇന്ന് 2 പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. പത്തും എട്ടും വയസുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് കുഡ്ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടു പേരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.രണ്ടു പേർക്കും സമ്പർക്കത്തിലാണ് രോഗം സ്ഥിരീകരിച്ചത്