ക്ഷേമപെന്ഷന് കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവയ്ക്കാന്‍ ആ പാട്ട് ഒന്നുകൂടെ പാടി, വീഡിയോ പങ്കുവച്ച് മന്ത്രി
അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട് കേട്ടവരാരും അത് മറക്കില്ല.ആളുകള്‍ ഇപ്പോഴും മൂളിനടക്കുന്ന ആ പാട്ട് നഞ്ചിയമ്മ ഒരിക്കല്‍ കൂടി പാടുകയാണ്. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ക്ഷേമപെന്ഷന് വീട്ടില്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഞ്ചിയമ്മ പാട്ടുപാടിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നഞ്ചിയമ്മയുടെ പാട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
“അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട് ആരും മറക്കില്ല. ക്ഷേമപെന്ഷന് കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവയ്ക്കാന്‍ പാട്ട് പാടി. അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെന്ഷന് എത്തിച്ചത്. സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു. ഡിസംബര്‍ മാസം മുതല്‍ ഏപ്രിലിലെ വര്‍ധിപ്പിച്ച പെന്ഷന് ഉള്‍പ്പെടെ 6100 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് സര്‍ക്കാര്‍ എത്തിക്കുന്നത്”. വീഡിയോയ്ക്കൊപ്പം മന്ത്രി കുറിച്ചു.
https://www.facebook.com/kadakampally/videos/273715890307497/