ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 62 കേസുകള്‍
കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ എട്ടിന് 62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.രാജപുരം 3, വെള്ളരിക്കുണ്ട് 4, ചന്തേര 8, മേല്‍പ്പറമ്പ20, ഹോസ്ദുര്‍ഗ് 2, അമ്പലത്തറ 1, നീലേശ്വരം 2, ആദൂര്‍ 2, കുമ്പള 1, മഞ്ചേശ്വരം 6, വെള്ളരിക്കുണ്ട് 3, ചിറ്റാരിക്കാല്‍ 3,ബേഡകം 2, ചീമേനി 2, ബേക്കല്‍ 2, കാസര്‍കോട് 1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 130 പേരെ അറസ്റ്റ് ചെയ്തു. 27 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 968 പേരെ അറസ്റ്റ് ചെയ്തു. 379 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.