സൗജന്യ പലവ്യഞ്ജന കിറ്റ് സംഭാവന ചെയ്യാന്‍ അവസരം
കാസർകോട് :ഭക്ഷ്യ പൊതുവിതരണ വകുപ്പ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി നല്കുന്ന പലവ്യഞ്ജന കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് സംഭാവന ചെയ്യാന്‍ അവസരം. കിറ്റ് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് രണ്ട് രീതിയില്‍ ചെയ്യാം. www.civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഡോണേറ്റ് മൈ കിറ്റ് എന്ന ലിങ്കില്‍ പ്രവേശിക്കുക.തുടര്‍ന്ന് ഉപഭോക്താവ് റേഷന്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുക,ഉടനെ റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള മെബൈല്‍ ഫോണിലേക്ക് ഒടിപി കോഡ് ലഭിക്കും,ഈ ഒടിപി കോഡ് എന്റര്‍ ചെയ്താല്‍ കിറ്റ് സംഭാവനചെയ്യാം. അല്ലെങ്കില്‍ 6235 280 280 എന്ന ഫോണ്‍ നമ്പറിലേക്ക് റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുള്ള മെബൈല്‍ ഫോണില്‍ നിന്നും റേഷന്‍ കാര്‍ഡ് നമ്പര്‍ എസ് എംഎസ് അയച്ചും പലവ്യഞ്ജന കിറ്റ് സംഭാവന ചെയ്യാം.