നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടാക്രമിച്ചു; ആറ് പേരെ പുറത്താക്കി സി.പി.ഐ.എം
പത്തനംതിട്ട: കോന്നി തണ്ണിത്തോട് കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടിയുടെ വീടാക്രമിച്ച സംഭവത്തില്‍ ആറ് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സി.പി.ഐ.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകന്, അജേഷ്, സനല്‍, നവീന്‍, ജിന്സണ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം. സമൂഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ നാടിന്റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഇതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയെതെന്നാണ് വിവരം.