ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 69 കേസുകള്‍
രജിസ്റ്റര്‍ ചെയ്തു
കാസർകോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ഏഴിന് 69 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-6, കുമ്പള-2,കാസര്‍കോട്-1, വിദ്യാനഗര്‍-3, ബദിയടുക്ക-5, ആദൂര്‍-1, ബേഡകം-2, മേല്‍പ്പറമ്പ-11, ബേക്കല്‍-5, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-2, നീലേശ്വരം-5, ചന്തേര-9, ചീമേനി-2, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-7, രാജപുരം-5 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 130 പേരെ അറസ്റ്റ് ചെയ്തു. 32 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 543 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 838 പേരെ അറസ്റ്റ് ചെയ്തു. 352 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.