കാസർകോട്: കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പരിമിതികൾ മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം ഉദുമ മണ്ഡലത്തിൽ ചെമ്മനാട് പഞ്ചായത്ത് തെക്കിൽ വില്ലേജിൽ ആധുനിക സംവിധാനങ്ങളോടുകൂടി 550 കിടക്കയുള്ള ആശുപത്രിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഉദുമ എംഎൽഎ കുഞ്ഞിരാമൻ റെയും ജില്ലാ ഭരണാധികാരി ഡോക്ടർ സജിത്ത് ബാബുവിന്റെയും ഇടപെടലാണ് പുതിയ ആശുപത്രി കാസർകോട് ലഭിക്കാനിടയാത്. തെക്കിൽ വില്ലേജിലെ ദേശീയ പാതയോട് ചേർന്ന് പഴയ വെള്ളച്ചാട്ടം വളവിലാണ് സർവ്വേ നമ്പർ നമ്പർ 256 ,267 276ൽ നിലകൊള്ളുന്ന 15 ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുക. ഇത് ചട്ടഞ്ചാൽ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിനും കാരണമാകും. മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കുന്നതോടോപ്പോം ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടവും തയ്യാറാക്കുന്ന തോടുകൂടി ആരോഗ്യമേഖലയിൽ കാസർഗോഡ് വലിയ കുതിച്ചുചാട്ടം തന്നെ നടത്തും. കർണാടക അതിർത്തി അടച്ചതിനെ തുടർന്നു പത്തോളം പേർ മരണപ്പെടാൻ ഇടയായത് കാസർകോട്ടെ ആരോഗ്യ മേഖലയിൽ വലിയ ചോദ്യങ്ങളാണ് ഉയർന്നു വന്നത്.. പ്രീ ഫാബ്രിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയയിരിക്കും ആശുപത്രിയി കെട്ടിടം നിർമിക്കുക .സ്വകാര്യ സി എസ് ആർ ഫണ്ടിന്റെ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട് ജില്ലാ കളക്ടർ അറിയിച്ചു. ആഗസ്റ്റ് ഓടുകൂടി നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്