അടുത്ത ടാസ്ക്; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കൂ, ബി.ജെ.പിക്കാരോട് നരേന്ദ്രമോദി
ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയുടെ 40-ാം സ്ഥാപക വാര്‍ഷികദിനത്തോടനുബന്ധിച്ചുള്ള വീഡിയോ സന്ദേശത്തിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
ഐക്യദീപം തെളിയിക്കല്‍ ഇന്ത്യയുടെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്കാരോടായി അഞ്ച് ആവശ്യങ്ങളും മോദി മുന്നോട്ടുവെച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന കത്തുകളെഴുതി വിതരണം ചെയ്യണമെന്ന് മോദി പറഞ്ഞു.
മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട അഞ്ച് കാര്യങ്ങള്‍
(1). ദരിദ്രരെ സഹായിക്കുക, (2) വീട്ടില്‍ മാസ്കുണ്ടാക്കുക- മുഖാവരണം ധരിക്കുക, (3) കൊറോണ പോരാളികളെ അഭിനന്ദിക്കുക, നന്ദി പ്രകാശിപ്പിക്കുന്ന കത്തുകള്‍ അവര്ക്കയയ്ക്കുക (4) ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക (5) പിഎം കെയറിലേക്ക് സംഭാവന ചെയ്യുക- എന്നിങ്ങനെയാണ് മോദി പ്രവര്‍ത്തകരോടായി ആഹ്വാനം ചെയ്തത്.
കൊവിഡിനെതിരായ പോരാട്ടം നീണ്ട യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.