ദല്‍ഹിയില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്കും ഭാര്യക്കും കൊവിഡ്, സന്ദര്‍ശകരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു
ന്യൂദല്‍ഹി: വടക്ക്-കിഴക്കന്‍ ദല്‍ഹിയിലെ മൊഹല്ലാ ക്ലിനിക്കിലെ ഡോക്ടര്‍ക്കും ഭാര്യക്കും മകള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 12 നും 18 നും ഇടയില്‍ മൗജ്പൂരിലെ ക്ലിനിക്കില്പോയ വര് ക്വാറന്റൈനില്‍ ഇരിക്കാനും കൊവിഡ് -19 ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്ടര്‍ വിദേശ യാത്രനടത്തിയിട്ടുണ്ടോ അതോ വിദേശത്ത് പോയിവന്ന ആരുമായെങ്കിലും ബന്ധമുണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്കുന്ന ദല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാണ് മൊഹല്ല ക്ലിനിക്കുകള്‍.
കഴിഞ്ഞ മാസം നടന്ന അക്രമത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നാണ് മജ്പൂര്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത് അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ബുധനാഴ്ച പറഞ്ഞിരുന്നു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.