ദല്‍ഹിയില്‍ കൊറോണ വൈറസ് എന്ന് വിളിച്ച് സ്ത്രീയുടെ ദേഹത്ത് തുപ്പി; കേസെടുത്ത് പൊലീസ്
ന്യൂദല്‍ഹി: വടക്ക് -കിഴക്കന്‍ ഇന്ത്യയിലെ സ്ത്രീയെ കൊറോണവൈറസ് എന്ന് വിളിച്ച് ദേഹത്ത് തുപ്പിയ 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ വിജയ് നഗറിലാണ് സംഭവം നടന്നത്.
ഗൗരവ് വോഹറ എന്നാണ് ആളാണ് സ്ത്രീയെ ഉപദ്രവിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് സ്കൂട്ടി പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡി.സി.പി) വിജയന്ത ആര്യ പറഞ്ഞു. സ്ത്രീയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
നേരത്തെ തന്നെ വടക്കുകിഴക്കില്‍ നിന്നുള്ളവരെ കൊവിഡ് 19മായി ബന്ധിപ്പിച്ച് ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഈ ഒരു നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ദല്‍ഹിയില്‍ ഈ സംഭവം നടന്നത്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.
അതേസമയം, ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് വര്‍ധിച്ചതോടെ ലോക്ക് ഡൗണ്‍ കാലത്തില്‍ പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു രംഗത്തെത്തിയിരുന്നു.