സംസ്ഥാന അതിര്‍ത്തില്‍ എത്തിയാലും പ്രവേശനമുണ്ടാവില്ലെന്ന് ചീഫ് സെക്രട്ടറി; ‘ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരണം’
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി സുരക്ഷിതമായി തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്കര്‍ഷിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ക്കനുസിരിച്ച് മാത്രം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. അതിനാല്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. കേരള അതിര്‍ത്തികളില്‍ ആരെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാവില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് രണ്ട് പേര്, എറണാകുളത്ത് മൂന്ന് പേര്, പത്തനംതിട്ടയില്‍ രണ്ട് പേര്, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
നാല് പേര് ദുബായില്‍ നിന്നാണ്. ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ലഭിച്ചത്. 12 പേരുടെ രോഗം സുഖപ്പെട്ടു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര് രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്.
ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76,010 പേര് വീടുകളില്‍. 542 പേര് ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.