കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരായ 12 പേര്ക്ക് ഭേദമായി
കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളത്ത്. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായിൽ നിന്നാണ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. 12 പേരുടെ രോഗം സുഖപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും പത്തനംതിട്ട ജില്ലയിൽ രണ്ട് പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേർ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.
ഇന്നലെ നമ്മൾ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌൺ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതൽ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽപുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്.
പകർച്ച വ്യാധി തടയാൻ പുതിയ ഓർഡിനൻസ്. പൊതു ജനങ്ങളും ഗ്രൂപ്പുകളുടെയും പരിപാടികൾ തടയാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. കോവിഡ് മരുന്നു വാങ്ങാൻ ടെൻഡർ ഒഴിവാക്കും. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുന്നവർ ഐഡി കാർഡ് അല്ലെങ്കിൽ പാസ്സ് കയ്യിൽ വെക്കണം. ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിയിൽ മാത്രമേ പുറത്തു ഇറങ്ങാവൂ.
വീട്ടിൽ കഴിയുന്ന ആരും പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം.
മുൻഗണന പട്ടികയിൽ പെട്ടവർക്ക് നേരത്തെ നൽകുന്ന അരി കൊടുക്കും. മുൻഗണന പട്ടികയിൽ ഇല്ലാത്തവർക്ക് 15 കിലോ അരി. ഒപ്പം പല വ്യഞ്ജന കിറ്റും എല്ലാ കുടുംബത്തിനും. വ്യാപാരികളുടെ സഹകരണം കൂടി തേടും. ഐസോലാഷനിൽ കഴിയുന്ന വർക്ക് തദേശ സ്ഥാപനങ്ങൾ പാകം ചെയ്ത ഭക്ഷണം നൽകണം.
സംസ്ഥാനത്ത് കൊയ്ത്തു നടത്തുന്നവർ ശ്രദ്ധിക്കണം. കൊയ്ത്ത് അവശ്യ സർവീസ് ആയി കണക്കാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.