ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനം ഒരുങ്ങി ,സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം ഡിഎംഒ
കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നടപടിയായിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ കോവിഡ്-19 പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി പുതിയ അഡീഷ്ണല്‍ സൂപ്രണ്ട്് ചുമതലയേറ്റിട്ടുണ്ടെന്നും കളകര്‍ പറഞ്ഞു. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റ്ിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. നിയമനിര്‍വഹണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഹാര ലഭ്യത ഉറപ്പ് വരുത്തല്‍, വില നിയന്ത്രണം, കോവിഡ്-19 സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഫോളോ അപ്പ് തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണെന്നും കളക്ടര്‍ അറിയിച്ചു.
തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു: ഡിഎംഒ
കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡിഎംഒ ഡോ. എ വി രാംദാസ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് 45 പോസിറ്റീവ് കേസുകളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഒരാള്‍ക്കു മാത്രമാണ് നിലവില്‍ നെഗറ്റീവ് ആയി മാറിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ നെഗറ്റീവ് ആയി പരിഗണിക്കുകയുള്ളു. ഇങ്ങനെ മൂന്നും നെഗറ്റീവ് ആയാല്‍ വീണ്ടും റൂം ക്വാറന്റൈന് പാലിക്കണം. ഇതല്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ അവഗണിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം
ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. ആകെ നാല്് പേര്‍ക്കുമാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. രോഗം ഭേദമായവര്‍ നിര്‍ബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കും.