സ്വന്തം വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ഈ സത്യവാങ്മൂലം നല്‍കണം
കൊച്ചി : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്കുന്നതെങ്കില് അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെന്നും ഡിജിപി പറഞ്ഞു.
കേരള പൊലീസ് പുറത്തിറക്കിയ സത്യവാങ്മൂലം