വിലക്ക് ലംഘിച്ചവര്‍ ഇനി ഗൾഫ് കാണില്ല; പാസ്പോര്‍ട്ട് കണ്ടു കെട്ടാൻ കാസര്‍കോട് കളക്ടര്‍
അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയൊടിക്കുകയാണ്. നിയന്ത്രണങ്ങൾ ശക്തമാക്കി. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചു
കാസര്‍കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയിൽ കാസര്‍കോട്. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചു. മേൽനോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാർ വേറെയും.
നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് രോഗ ബാധിതരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. രോഗം മറച്ച് വച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ രണ്ട് കൊവിഡ് ബാധിതരുടെ പാസപോർടാണ് കണ്ടുകെട്ടിയത്. അവരിനി ഗൾഫ് കാണില്ലെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാം കര്‍ശന നടപടി ഉണ്ടാകും.
99.99 ശതമാനം പേരും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ട്. എന്നാൽ ബാക്കി ഉള്ളവര്‍ അങ്ങനെ അല്ല .എന്ത് വിലക്ക് വന്നാലുംബാധകമല്ല എന്ന് കരുതുന്നവരെ അതേ രീതിയിൽ തന്നെ നേരിടാനാണ് തീരുമാനം എന്നും കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭക്ഷ്യ വസ്തുക്കൾ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നത് നിലവിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. പകരം നിശ്ചിത സമയത്ത് ഇത്തരം കടകൾ തുറക്കുമെന്ന് ഉറപ്പുവരുത്തും.