രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ബേക്കറികള്‍ ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കണം
കാസർകോട് : ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ഉള്‍പ്പടെ പാനീയങ്ങള്‍ വിതരണം ചെയ്യരുത്. യാതൊരു കാരണവശാലും കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. ജനങ്ങള്‍ വീടിനകത്ത് ഇരിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങള്‍ക്ക് കടകളില്‍ എത്തുന്നവര്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കണം. കടകളില്‍ ക്യൂ പാലിക്കണം . ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.