‘വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികളെ അട്ടിമറിച്ചു’; സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്നും കെ. കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളെ അട്ടിമറിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ കണക്കുകള്‍ കിട്ടിയിട്ടില്ല. അതേസമയം ഇന്നു കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് ഒന്നാം റൗണ്ട് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞു,’ കെ. കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും അതേസമയം അത്തരമൊരു ആശങ്ക നിലനിന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്നും അവര്‍ ആളുകളെ തൊടുകയും രോഗം പരത്തുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ പ്രശ്നങ്ങളും മുന്നില്‍ കാണണമെന്നും അതും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
‘സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അതുകൊണ്ട് ഉണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളും മുന്നില്‍ കാണണം. അതും നടത്തേണ്ടതുണ്ട്. രോഗമുള്ളവരെയും അതല്ലാത്തവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളും അവരുടെ ജീവിതവും പരിഗണിക്കണം,’മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഏഴു ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് അടച്ചിടുക