ഷാഹിന്‍ബാഗിലും ജാമിഅ മില്ലിയയിലും പൗരത്വ വിരുദ്ധ സമരപന്തലിനടുത്ത് പെട്രോള്‍ ബോംബ് സ്ഫോടനം
ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാമിഅ മില്ലിയയിലെ പൗരത്വ വിരുദ്ധ സമരകേന്ദ്രമായ ഏഴാം നമ്പര്‍ ഗേറ്റിലും സ്ഫോടനം നടന്നാതായി റിപ്പോര്‍ട്ടുണ്ട്.