കോവിഡ് നിയന്ത്രണം: കേരളം രാജസ്ഥാൻ മാതൃക സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കൊറോണ വെെറസ്ബാധ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം രാജസ്ഥാൻ മാതൃക സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഓഫീസുകളടക്കം നാലുമണിക്കൂർ പ്രവർത്തിക്കുകയും ബാക്കി നാലുമണിക്കൂർ അടച്ചിടുകയും ചെയ്യുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
കൊറോണ പശ്ചാത്തലത്തിൽ രാജസ്ഥാനും സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകളില്‍ മാര്‍ച്ച് 25 വരെ ഗുജറാത്ത് സര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തെത്തുടർന്നുണ്ടായ മരണം ആറ് ആയി. ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയി.