മാര്‍ച്ച് 25 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയേക്കും
ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി വരുകയാണ്.
ന്യൂഡൽഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കാന്‍ സാധ്യത. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.
ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി വരുകയാണ്.
ഇതിനകം തന്നെ മാര്‍ച്ച് 31 വരെയുള്ള നിരവധി ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.