കാസര്‍കോട് ജനറല്‍ ആശുപത്രി കൊറോണ ലക്ഷണവുമായി വരുന്നവരെ തിരിച്ചയക്കുന്നു: എന്‍.എ നെല്ലിക്കുന്ന്
പരിശോധനയ്ക്കായി എത്തുന്നവരെ അസുഖമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. കാസര്‍കോട് നഗരസഭ പരിധിയില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നെത്തിയ ശേഷം രണ്ടു തവണ ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്ക് എത്തിയിരുന്നു.
കാസര്‍കോട്: കോവിഡ് ഭീതിയുമായെത്തുന്നവരെ പരിശോധിക്കാതെ തിരിച്ചയച്ചതന്റെ ഫലമാണ് കാസര്‍കോട് ഇപ്പോള്‍ അനുഭവക്കുന്നതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കുറ്റപ്പെടുത്തി. പരിശോധനയ്ക്കായി എത്തുന്നവരെ അസുഖമൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. കാസര്‍കോട് നഗരസഭ പരിധിയില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നെത്തിയ ശേഷം രണ്ടു തവണ ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ തിരിച്ചയക്കുകയായിരുന്നുവെന്നും എം എല്‍ എ ആരോപിച്ചു.
ജില്ലാ ആശുപത്രിയില്‍ നിന്നും കൃത്യമായി നടപടിയെടുക്കാതെ പലരെയും തിരിച്ചയച്ചു. രോഗം അനിയന്ത്രിതമായതിനു പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയുണ്ടെങ്കിലും അവരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എം എല്‍ എ പറഞ്ഞു.
നഗരസഭ പരിധിയിലെ കൊറോണ രോഗി മംഗളൂരു കെ എം സി ആശുപത്രിയില്‍ ചെന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് കണ്ടത്. മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ വിളിച്ചു കോവിഡ് ആണെന്ന് പറഞ്ഞപ്പോഴാണ് ജില്ലയിലെ ആരോഗ്യവകുപ്പ് രോഗവിവരം പോലും അറിയുന്നത്. ഇതേ രോഗി ഒരു നിക്കാഹ് ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.