കാസർകോട്ടെ കൊറോണരോഗി പുറത്തുവിട്ട വിവരങ്ങൾ ഭാഗികം..ജില്ലാ ഭരണകൂടം ശ്രമം തുടരുന്നു,താൻ സ്വർണ്ണ കള്ളക്കടത്തുകാരനല്ലെന്നും പർദ്ദ കടത്തുകാരനാണെന്നും ഏരിയാൽ സ്വദേശി.ആവശ്യപ്പെട്ടത് പൊറോട്ടയും ചിക്കനും വൈഫൈയും പാസ്പോർട്ട് തിരിച്ചുവാങ്ങിയില്ലെന്ന് എമിഗ്രേഷൻ
കാസർകോട്:ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുന്ന എരിയാൽ സ്വദേശിയായ കൊറോണരോഗിയിൽ നിന്ന് ഭാഗികമായി ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഇയാളുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം ശനിയാഴ്ച ഉച്ചക്ക് ശേഷം പുറത്തുവിട്ടു.മാർച്ച് 11 ന് കരിപ്പൂരിൽ വിമാനമിറങ്ങിയശേഷം ഈ 47 കാരൻ ദക്ഷിണകർണാടകയടക്കം കേരളത്തിലെ നാലുജില്ലകളിൽ എത്തിയതായി റൂട്ട്മാപ്പ് സ്ഥിരീകരിക്കുന്നു.മംഗളൂരു നഗരത്തിലെ രക്തപരിശോധനാ ലാബിൽ ഇയാൾ രക്തപരിശോധന നടത്തിയത് സമ്മതിച്ചിട്ടുണ്ട്. അതേസമയം യുവാവിന്റെ പാസ്സ്പോര്ട് വിമാനത്താവള എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് തിരിച്ച് വാങ്ങിയിട്ടില്ലെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.വിമാനത്താവളത്തിൽനിന്ന് കോഴിക്കോട്ടെത്തിയ ഇയാളെ നഗരത്തിലെ ഒരു ലോഡ്ജിൽ ചില സ്വർണ്ണ വ്യാപാരികൾ വന്നുകൊണ്ടിരുന്നതായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് വിവരം കിട്ടിയിട്ടുണ്ട്.ഇതുസംബന്ധിച്ച അന്വേഷണം കോഴിക്കോട് നടന്നുവരികയാണ്.തളിപ്പറമ്പിലെ ഒരു മരണം നടന്ന വീട്ടിലുമെത്തി.യുവാവിന്റെ സഞ്ചാരപഥം ഏറെ ദുരൂഹതയുണർത്തുന്നതാണെന്ന് പോലീസ് വിലയിരുത്തുന്നു.
അതെ സമയം താൻ സ്വർണ്ണ കടത്തുകാരനല്ലെന്നും പർദ്ദ വിദേശത്തുനിന്നും കൊണ്ടുവന്ന വില്പന നടത്തുന്ന ആളാണെന്നും പ്രാദേശിക മാധ്യമങ്ങൾ തന്നെവേട്ടയാടുകയാണെന്നും ജില്ലാ കളക്ടർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെ ന്നാണ് ഐസൊലേഷൻ വാർഡിൽ നിന്ന് ഇയാൾ പറയുന്നത്.എന്നാൽ രോഗബാധിതനായിട്ട് പോലും പൊതുസമൂഹം യുവാവിന്റെ നടപടികൾക്കെതിരെ കടുത്ത വിമർശനവും പ്രതിഷേധവുമാണ് ഉയർത്തുന്നത്.
അതിനിടെ ചികിത്സയിലുള്ള ഇയാൾ തനിക്ക് പൊറോട്ടയും ചിക്കനും വൈഫൈയും എത്തിച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.