ഐസൊലേഷനിലുള്ള കൊറോണബാധിതന് സമ്മർദം ശക്തം ,ആശുപത്രിക്ക് പുറത്ത് നിരീക്ഷണവുമായി സ്വർണ്ണക്കടത്ത് മാഫിയ,എന്തുവിലകൊടുത്തും റൂട്ട്മാപ്പ് തയ്യാറാക്കാൻ ജില്ലാഭരണകൂടവും പോലീസും,കാസർകോട് നിശ്ചലമാകുന്നു.
കാസർകോട്: ജനറൽ ആശുപത്രിയിൽ കൊറോണ അറസ്റ്റിൽ കഴിയുന്ന കൂഡ്ലു എരിയാൽ സ്വദേശിയിൽനിന്ന് യാത്രാവിവരങ്ങൾ പുറത്തെടുക്കാനാകാതെ അധികൃതർ കുഴങ്ങുന്നു.ഐസൊലേഷനിലാക്കിയിട്ട് മൂന്നു ദിവസങ്ങൾ പിന്നിട്ടിട്ടും രോഗബാധയേറ്റ ശേഷം ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള വിവരങ്ങൾ ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.അതേസമയം യുവാവ് പലതും മറച്ചുവെക്കുന്നതും പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതും അജ്ഞാതരായ സ്വർണ്ണക്കടത്ത് മാഫിയയുടെ കടുത്ത സമ്മർദം മൂലമാണെന്നും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.യുവാവിൽ നിന്ന് കൃത്യമായ വിവരങ്ങൾ പുറത്തുവന്നാൽ
അത് വൻ തിരിച്ചടിയാകുന്നത് ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര സ്വർണ്ണ മാഫിയാസംഘങ്ങൾക്കാണ് . ദുബൈയിൽ നിന്ന് കാസര്കോടടക്കമുള്ള കേരളത്തിലെ സ്വർണ്ണവിപണികളിലേക്ക് സ്വർണമെത്തിക്കുന്ന ഗൂഢസംഘത്തിലെ മുഖ്യകണ്ണിയാണ് കൊറോണബാധിതനായ യുവാവ്.മംഗളൂരുവിലും കരിപ്പൂരിലും സ്വർണ്ണമിറക്കുന്നതിന്റെ ഒട്ടുമിക്ക രഹസ്യങ്ങളും ഇയാൾക്കറിയും.ഈ വിമാനത്താവളങ്ങളിൽ എത്തുന്ന കള്ളപ്പൊന്നിൽ ഭൂരിഭാഗവും വിവിധ ജൂവല്ലറികളിലേക്കാണ് ഒഴുകുന്നത്.അതുകൊണ്ടുതന്നെ സർക്കാരിനെ വെട്ടിച്ചുള്ള ഈ ഏർപ്പാടിനെ കുറിച്ച് ഒരു രഹസ്യങ്ങളും പുറത്താകരുതെന്നും കള്ളക്കടത്ത് മാഫിയക്ക് നിർബന്ധമുണ്ട്.
അതേസമയം കൊറോണ ഭീതി പടർന്നതോടെ കാസർകോട് നഗരം വിജനമായിക്കൊണ്ടിരിക്കയാണ്.സ്വകാര്യ ,കെ.എസ.ആർ.ടി.സിപ്സുകൾ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.ഹോട്ടലുകൾ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു.ടാക്സി-ഓട്ടോകളും നഗരത്തിൽനിന്ന് പിൻവലിഞ്ഞുതുടങ്ങി.ഞായറാഴ്ചത്തെ ജനത കർഫ്യൂക്ക് പിന്നാലെ നഗരത്തിൽ പ്രവർത്തിക്കുന്ന ഒപ്റ്റിക്കൽ കടകൾ അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടും.കാസർകോട്ടെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രമായാ എസ.എം.എസ് ബി-കെട്ടിട സമുച്ചയത്തിലെ മുഴുവൻ വ്യാപാരികളും മാർച്ച് 31 വരെ കടകൾ അടച്ചിടും.അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്ന് ജില്ലാഭരണ കൂടം ആവർത്തിക്കുന്നുണ്ടെങ്കിലും .പലചരക്കുകടകളിൽ സ്റ്റോക്ക് കുറഞ്ഞുതുടങ്ങി.ജില്ലാ അതിർത്തി അടച്ചിട്ടതോടെ കാസര്കോട്ടേക്കുള്ള ചരക്കുനീക്കവും മുടങ്ങുമെന്ന ഭയവും ഇതിനകം ഉയർന്നുകഴിഞ്ഞു.