സർക്കാർ ഉത്തരവ് ലംഘിച്ച് ആൾക്കൂട്ടത്തോടെ ജുമുഅ നമസ്കാരം; പിലാത്തറ പള്ളി കമ്മിറ്റിക്കെതിരെ കേസ്
കണ്ണൂർ : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടത്തോടെ ജുമുഅ നമസ്കാരം നടത്തിയ കണ്ണൂര്‍ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രാര്‍ഥനയില്‍ അഞ്ഞൂറോളം വിശ്വാസികളാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മതമേലധ്യക്ഷ്യന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന ഉള്‍പ്പെടെ ആള്‍ക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് നടന്ന നമസ്കാരത്തില്‍ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം നല്കിയ നിര്‍ദേശം ലംഘിച്ച പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്