രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്രം; മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കേന്ദ്രം കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. പശ്ചിമബംഗാളിൽ ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രം കണക്കുകൾ പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോട് കൂടി മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ആകും. രാജ്യത്ത് നാല് പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും മഹാരാഷ്ട്ര, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്
രാജ്യത്ത് 22 പേർക്ക് രോഗം പൂർണ്ണമായും ഭേദമായ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഒരു രോഗി രാജ്യത്ത് നിന്ന് പോയതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.
കേന്ദ്ര ആരോഗ്യവകുപ്പ് പുറത്ത് വിട്ട പട്ടിക ചുവടെ ചേർക്കുന്നു.