കാസർകോട്: ജില്ലയിൽ കോവിഡ് 19-കൊറോണ പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കണ്ണട കടകളും ഞായറാഴ്ച്ച മുതൽ അടച്ചിടാൻ ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു,സ്ഥിതി നിയന്ത്രണ വിധേയമായ ശേഷം കടകൾ തുറക്കുന്ന വിവരം പത്ര മാധ്യമങ്ങളിൽ കൂടി അറിയിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. അടിയന്തിര ആവശ്യങ്ങൾക്ക് ജില്ലാ പ്രസിഡന്റ് സിറാർ അബ്ദുള്ള 8881000222(കാസർകോട് ),സെക്രട്ടറി 7560922936 അനീഷ് (കാഞ്ഞങ്ങാട് ) എന്നിവരെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.