കണ്ണൂർ ∙ കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി 22ന് മുഴുവൻ കടകളും അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി അറിയിച്ചു.
മുഴുവൻ കടകളും അടച്ചു സഹകരിക്കണമെന്നു കണ്ണൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ടി.എഫ്.സെബാസ്റ്റ്യൻ, കമലാലയം സുകു, കെ.എസ്.രാധാകൃഷ്ണൻ, എം.നസീർ, പ്രസാദ് ജോൺ മാമ്പ, നജിമുദ്ദീൻ ആലംമൂട്, നിജാം ബഷീ, മനോജ്, സുനിൽ കുമാർ, വി.എ.ജോസ്, പി.എം.എം.ഹബീബ്, പി.കെ.ഹെൻട്രി എന്നിവർ പ്രസംഗിച്ചു