കൊറോണ ബാധിതനായ കാസർകോട് എരിയാൽ സ്വദേശിയുടെ റൂട്ട്മാപ്പ് തയ്യാറാക്കൽ അതീവ ദുഷ്ക്കരം,രോഗത്തിനിടയിൽ പുറത്തുവരുന്നത് മഞ്ഞലോഹത്തിന്റെ ഉള്ളുകള്ളികൾ
സ്വർണ്ണ കരിയറായ യുവാവ് ജുവല്ലറികൾ കയറിയിറങ്ങി, കസ്റ്റംസിനും പണികിട്ടും.
കാസർകോട്:വ്യാഴാഴ്ച കാസർകോട്ട് കൊറോണ സ്ഥിരീകരിച്ച കൂഡ്ലു വില്ലേജിലെ എരിയാൽ സ്വദേശിയുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്ന ജോലികൾ അധികൃതർക്ക് അതീവ ദുഷ്കരമാവുന്നു. ഇതുസംബന്ധിച്ച് ഇനി വരാൻപോകുന്ന വിവരങ്ങൾ കേരളത്തെ നടുക്കിക്കളയുമെന്നാണ് സൂചന.47 വയസുകാരനായ യുവാവാസജീവ മുസ്ലിം ലീഗ് പ്രവർത്തകനും ജില്ലയിലെ ഒട്ടുമിക്ക പ്രാമാണികരായ നേതാക്കളുമായി ഉറ്റബന്ധം പുലത്തുന്നയാളാണെന്ന് ലീഗണികൾ തന്നെ സമ്മതിക്കുന്നുണ്ട്.ഇതാണ് രോഗ സ്ഥിരീകരണം പുറത്തായതിമുതൽ പ്രചരിക്കുന്ന ചിത്രങ്ങൾ.
അതിനിടെ എരിയാൽ സ്വദേശി കാസര്കോട്ടേക്കുള്ള സ്വർണ്ണ കടത്തിന്റെ കാരിയാറായാണ് പ്രവർത്തിച്ചു വരികയാണെന്നും അതുകൊണ്ട് റൂട്ട് മാപ്പ് പുറത്തുവന്നാൽ കള്ളക്കടത്തിന്റെ മറ്റൊരു രഹസ്യമുഖം കൂടി പുറത്തുവന്നേക്കാം.ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത് മുതലുള്ള റൂട്ട്മാപ്പ് ചിലർക്ക് ഉൾക്കിടിലം ഉണ്ടാക്കുമെന്നും ഉറപ്പായിട്ടുണ്ട്.ഗൾഫിൽനിന്ന് സ്വർണ്ണവുമായി ഇയാൾ വിമാനത്തിൽ കയറുന്നത് മുതൽ ഇന്നലെ കൊറോണ സ്ഥിരീകരിക്കുന്നത് വരെയുള്ള റൂട്ട്മാപ്പാണ് ജില്ലാ ഭരണ കേന്ദ്രത്തിൽ തയ്യാറാക്കി വരുന്നത്.ഇത് പൂർണമാകണമെങ്കിൽ വിമാനത്താവള അധികൃതരുടെയും കസ്റ്റംസിന്റെയും മറ്റും ഇയാൾക്ക് സ്വർണ്ണം പുറത്തെത്തിക്കാൻ സഹായിച്ചവരെക്കുറിച്ചും വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ സഹകരണം ആവശ്യമായി വന്നേക്കാം.മാത്രമല്ല ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയും നഗരത്തിലെ പല സ്ഥാപനങ്ങളും ഇയാളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്.ഇയാൾ നഗരത്തിലെയും പരിസരങ്ങളിലെയും ജൂവല്ലറികൾ കയറി ഇറങ്ങിയത് സ്ഥാപന ഉടമകൾക്ക് മറ്റൊരു പുലിവാലായി മാറിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ ജില്ലാഭരണകൂടം വളരെ കരുതലോടെയാണ് ഏറിയാൽ യുവാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത്.
സ്പെഷ്യൽ റിപ്പോർട്ട് : കെ .എസ് .ഗോപാലകൃഷ്ണൻ