ഗുരുവായൂര്‍: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ശനിയാഴ്ച മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അറിയിച്ചു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമയപൂജ, ചുറ്റുവിളക്ക് എന്നി നടത്തില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും നടക്കുന്നതാണെന്നും ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി വ്യക്തമാക്കി.