ലഖ്നോ: ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ്19 സ്ഥീരികരിച്ചു. സമ്ബര്‍ക്കവിലക്കില്‍ കഴിയുകയായിരുന്ന തെന്റ സ്രവങ്ങളുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് തെളിഞ്ഞതായി താരം ട്വിറ്ററിലൂടെ അറിയിച്ചു.
പത്ത് ദിവസങ്ങള്‍ക്ക് മുമ്ബാണ് കനിക ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്. തുടര്‍ന്ന് കനികക്കും കുടുംബത്തിനും സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളായി കനികക്ക് തൊണ്ട വേദനയും പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കനികയെ ലഖ്നോവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്ത് ദിവസം മുമ്ബ് എയര്‍പോര്‍ട്ടില്‍ നിന്നും കോവിഡ് പരിശോധന ചെയ്തിരുന്നു. അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരികയായിരുന്നുവെന്ന് കനിക അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇതുവരെ 206 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്19 സ്ഥിരീകരിച്ചത്. ബോളിവുഡ് താരം അമിതാഭ് ബച്ചന് അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.