തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്നാട് വിലക്കേര്‍പ്പെടുത്തി. നാടുകാണി, വാളയാര്‍ അതിര്‍ത്തികളില്‍ വാഹനങ്ങള്‍ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാകും. ഇത് സംബന്ധിച്ച് കോയമ്ബത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകള്‍ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാര്‍-പാലക്കാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് വിവരം. കര്‍ശനമായ പരിശോധന മാര്‍ച്ച് 31 വരെ തുടരും.