കണ്ണൂര്‍ ; ഡെപ്യൂട്ടി മേയര്‍ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി,വിപ്പ് ലംഘിച്ച് മുസ്ലിംലീഗ് മെമ്പർ സലീം എൽ.ഡി.എഫിന് വോട്ട്ചെയ്തു.യു ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. മുസ്ലിം ലീഗ് അംഗം കെ.പി.എ സലീം എല്‍.ഡി.എഫ് പ്രമേയത്തെ പിന്തുണച്ചു. യു.ഡി.എഫ് വിപ്പ് ലംഘിച്ചാണ് സലീം വോട്ട് ചെയ്തത്. മേയറടക്കം നാല് യു.ഡി.എഫ് അംഗങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ രണ്ട് മാസമായി കെ.പി.എ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യു.ഡി.എഫ് നല്കിയ വിപ്പ് സലീം സ്വീകരിച്ചിരുന്നി